സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് : സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ സം​ഘ​ർ​ഷം

ഡി​എ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സം​ഘ​ർ​ഷം. പ്ര​തി​ഷേ​ധ​ക്കാ​രും ഇ​ട​ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷം. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ട​യി​ലൂ​ടെ ഒ​രു ജീ​വ​ക്കാ​ര​ൻ നി​ര​വ​ധി ത​വ​ണ ബൈ​ക്ക് ഓ​ടി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്. ഇ​യാ​ൾ ഒ​രു ജീ​വ​ന​ക്കാ​രി​യെ​യും കൊ​ണ്ട് സെ​ക്ര​ട്ട​റി​യ​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​യാ​ളെ സെ​ക്ര​ട്ട​റി​യ​റ്റി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു.

ഇ​തി​നു പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന ജീ​വ​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ത​ട​യു​ക​യാ​ണെ​ന്ന് ആ​ര​രോ​പി​ച്ചു. ഇ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യി.​പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും മാ​റ്റി​യ​ത്. അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ ഡ​യ​സ്നോ​ണ്‍ ഭീ​ഷ​ണി​ക്കി​ടെ​യാ​ണു യു​ഡി​എ​ഫ്, ബി​ജെ​പി അ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ ഇ​ന്നു പ​ണി​മു​ട​ക്കു​ന്ന​ത്.

About The Author