ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​ട​ത്തി​യ​ത് നി​യ​മ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ഗ​വ​ർ​ണ​ർ നയപ്രഖ്യാപനപ്രസംഗത്തിന്‍റെ അ​വ​സാ​ന ഖ​ണ്ഡി​ക മാ​ത്രം വാ​യി​ച്ച് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യ​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ൻ.

സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ പോ​രി​ന്‍റെ പ​രി​താ​പ​ക​ര​മാ​യ അ​ന്ത്യ​മാ​ണ് സം​ഭ​വി​ച്ച​ത്. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഭ​യ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​രു​ട്ടി​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

About The Author