ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ആണ് നടപടി.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ രണ്ട് വര്‍ഷത്തോളം സ്ഥലംമാറ്റത്തിന് സ്റ്റേ ഉണ്ടായിരുന്നതിനാലാണ് സ്ഥലംമാറ്റം നീണ്ടുപോയത്. 39 വിഷയങ്ങളില്‍ ആയി പതിനയ്യായിരം അധ്യാപകരുടെ സ്ഥലംമാറ്റം ആണ് നടത്തേണ്ടത്. പുതിയ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.