മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി അധ്യക്ഷന്‍; പദവി നിരസിച്ച് നിതീഷ് കുമാര്‍

ഇന്‍ഡ്യാ മുന്നണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നയിക്കും. മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരു പേര്. എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

About The Author