ന​യ​പ്ര​ഖ്യാ​പ​ത്തി​ന്‍റെ ക​ര​ടി​ന് മന്ത്രിസഭ അം​ഗീ​കാ​രം; കേന്ദ്രത്തിനെതിരെ കരടിൽ വിമർശനമെന്ന് സൂചന

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട് അംഗീകാരത്തിനായി ഗവർണ്ണ‌ർക്ക് കൈമാറും. സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. കരടിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടെന്നാണ് വിവരം. കരടിൽ ഗവർണ്ണർ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ഭ​ദ്ര​മെ​ന്ന് ക​ണ​ക്ക് നി​ര​ത്തി ന​യ​പ്ര​ഖ്യാ​പ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്നു​വെ​ന്ന വി​മ​ര്‍​ശ​ന​വും ഉ​ള്‍​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്തെ കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്നു​വെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഉ​ണ്ടാ​കും. അ​തേ​സ​മ​യം സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ക്കു​ന്ന ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് തി​രു​ത്ത​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നു​മു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

About The Author