ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ കീഴടങ്ങി

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ കീഴടങ്ങി. സുപ്രിംകോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് കുറ്റവാളികള്‍ കീഴടങ്ങിയത്. രാത്രി പതിനൊന്നരയോടെ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് സ്വകാര്യ വാഹനങ്ങളിലായി എത്തിയാണ് കുറ്റവാളികള്‍ കീഴടങ്ങിയത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റവാളികള്‍ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശം. കീഴടങ്ങാന്‍ ഒരുമാസം സാവകാശം തേടിയെങ്കിലും കുറ്റവാളികളുടെ ആവശ്യം സുപ്രിംകോടതി തള്ളി. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി. കുറ്റവാളികള്‍ 2002ലാണ് കുറ്റവാളികള്‍ ബില്‍കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിനൊപ്പം കുടുംബത്തിലെ ഏഴ് പേരെയും കൊലപ്പെടുത്തുകയും ചെയ്തു.

About The Author