കണ്ണൂർ കൂത്തുപറമ്പിൽ മിനി വാനിന് തീപിടിച്ചു

കൂത്തുപറമ്പ് പഴയ നിരത്തിൽ മിനി വാനിന് തീപിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഓടിയശേഷം നിർത്തിയിട്ട വാഹനത്തിൽനിന്ന് പുക ഉയരുകയായിരുന്നു. തുടർന്ന് എൻജിനിലും സീറ്റിലും തീ പടർന്നു. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും കൂത്തുപറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും തീയണച്ചു. വാഹനത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു.

About The Author