ഗവർണർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ

എസ്.എഫ്.ഐയുടെ പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ. മുൻകൂട്ടി നിശ്ചയിച്ച പോലെ പരിപാടി നടക്കുമെന്നും പ്രതിഷേധക്കാരെ പോലീസ് നോക്കിക്കോളുമെന്നുമാണ് അദ്ദേത്തിന്റെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയാണ് സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ.

കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുമെന്നാണ് ​ഗവർണറുടെ നിലപാട്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ​ഗവർണർക്കായി ഒരുക്കിയിരിക്കുന്നത്.

 

About The Author