ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിക്കുന്നു; ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുകയാണ്. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും.

നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്. ദിവസേന 10,000ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരിൽ നിന്നാണ് ഇത്രയധികം കേസുകൾ ഇപ്പോൾ കണ്ടത്തുന്നത്.

About The Author