വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കൂടാളിയില്‍ ഊര്‍ജ സര്‍വ്വേക്ക് തുടക്കമായി

ഫിലമെന്റ് രഹിത പഞ്ചായത്ത് പദ്ധതിയുടെയും നെറ്റ് സീറോ പഞ്ചായത്താക്കുന്നതിന്റെയും ഭാഗമായുള്ള ഊര്‍ജ സര്‍വ്വേക്ക് കൂടാളിയില്‍ തുടക്കമായി. കൂടാളി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മയ്യില്‍ ഐടിഎം കോളേജിലെ എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായാണ് ഊര്‍ജ സര്‍വ്വേയുടെ പൈലറ്റ് സര്‍വ്വേ ആരംഭിച്ചത്. കൂടാളി, ബങ്കണപറമ്പ്, താറ്റ്യോട്, പൂവ്വത്തൂര്‍ വാര്‍ഡുകളിലെ അഞ്ഞൂറോളം വീടുകളിലായാണ് രണ്ട് ദിവസം കൊണ്ട് വിവരശേഖരണം നടക്കുക. 15 ബാച്ചുകളായാണ് സര്‍വ്വേ നടക്കുന്നത്. തുടര്‍ന്ന് പഞ്ചായത്തിലെ എണ്ണായിരത്തോളം വീടുകളിലും സര്‍വ്വേ നടക്കും.
വിവര ശേഖരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കൂടാളി സര്‍വ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ഇ സജീവന്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ പി കെ ബൈജു പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ കെ പി ജലജ, പി ജിതിന്‍, മയ്യില്‍ ഐടിഎം കോളേജ് എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ കെ പ്രീതി, ഇഎംസി റിസോഴ്സ് പേഴ്സണ്‍ കെ വി തമ്പാന്‍, സി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പംഗങ്ങള്‍ക്കുള്ള ഊര്‍ജ്ജ ക്ലാസ് പി  പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി കെ ബൈജു, കെ വി തമ്പാന്‍ എന്നിവര്‍ ക്ലാസെടുത്തു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ കെ പ്രീതി സംസാരിച്ചു.

വനിതാകമ്മിഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ് 28 മുതല്‍

പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ ഡിസംബര്‍ 28നും 29നും ആറളത്ത് പട്ടികവര്‍ഗ മേഖല ക്യാമ്പ് സംഘടിപ്പിക്കും. 28നു രാവിലെ 8.30ന് മേഖലയിലെ പട്ടികവര്‍ഗ സങ്കേതത്തിലെ വീടുകള്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 2.30ന് ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
29ന് രാവിലെ 10ന് ആറളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍, ലഹരിയുടെ വിപത്ത് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ അവതരിപ്പിക്കും.

കോളയാട് എബിസിഡി ക്യാമ്പ് 30ന്

കോളയാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എബിസിഡി) ക്യാമ്പ് ഡിസംബര്‍ 30ന് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഐടി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുകയും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്‍കി ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഉത്തരവിട്ടു.

സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

കതിരൂര്‍ ജിവിഎച്ച്എസ്എസിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചിറക്കര ജിവിഎച്ച്എസ്എസില്‍ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. തലശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ ടീച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിറക്കര ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപിക വിനോദിനി  അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ പ്രിയ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി വിജേഷ്,   പ്രഭാകരന്‍, പി പ്രമോദന്‍, കെ പി വികാസ്, അനില്‍ കുമാര്‍ മാസ്റ്റര്‍, പി അജല്‍ എന്നിവര്‍ സംസാരിച്ചു.

കലക്ഷന്‍ സമയത്തില്‍ മാറ്റം

പയ്യന്നൂര്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വൈദ്യുതി ബില്‍ തുക സ്വീകരിക്കുന്ന സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ മാത്രമായിരിക്കുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

ലോഗോ ക്ഷണിച്ചു

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ജനുവരി 13, 14 തീയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്സ് സ്‌കൂള്‍ കലോത്സവത്തിന് പേര്, ലോഗോ എന്നിവ ക്ഷണിച്ചു. എന്‍ട്രികള്‍ ഡിസംബര്‍ 30നകം budsstatefest24@gmail.com ലേക്കോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കണ്ണൂര്‍ ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തിലോ ലഭിക്കണം. ഫോണ്‍: 0497 2702080.

കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത്

സംസ്ഥാന അസംഘടിത തൊഴിലാളി സുമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ, കുടിശ്ശികയുള്ള അംഗങ്ങള്‍ക്ക് പിഴ സഹിതം വരിസംഖ്യ അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള അദാലത്ത് തുടങ്ങി. അദാലത്ത് കാലയളവില്‍ കുടിശ്ശികയും വരിസംഖ്യ തുകയും അഞ്ച് തവണകളായി ഒടുക്കുന്നതിന് അവസരമുണ്ട്. ഫോണ്‍: 0497 2970272

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, അനിമേഷന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2205474, 0460 2954252.

കിക്മയില്‍ എംബിഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2024-26 എംബിഎ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. www.kicma.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജനുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
കേരള സര്‍വ്വകലാശാലയുടെയും, എ ഐ സി ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ് സി/എസ് ടി/ ഒ ഇ സി/ ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി  നിബന്ധനകള്‍ക്ക്   വിധേയമായി  ഫീസ് ആനുകൂല്യവും ലഭിക്കും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ സി-മാറ്റ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8547618290, 9188001600. വെബ്‌സൈറ്റ്: www.kicma.ac.in

ടെണ്ടര്‍

ജില്ലാ പഞ്ചായത്തിലും എല്‍ എസ് ജി ഡി വിങ്ങിലും ഫോട്ടോസ്റ്റാറ്റ്/ മള്‍ട്ടി ഫങ്ഷണല്‍ പ്രിന്റര്‍ മെഷീന്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി ആറിന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2700205. വെബ്സൈറ്റ്: www.tender.lsg.keral.gov.in.
എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/ കാര്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 12ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2852100.

ക്വട്ടേഷന്‍

പട്ടികജാതി വികസന വകുപ്പിന് കീഴിലെ അഴീക്കോട് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മൂന്ന് സി സി ടി വി ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി ഏഴിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9188920086.

About The Author