നവ കേരള സദസ്സ് നരാധമ സദസ്സ്; രാഹുൽ മാങ്കൂട്ടത്തിൽ

നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. തല്ലിയൊതുക്കാൻ ശ്രമിക്കേണ്ടെന്നും ക്രുരമായ മർദനം ഉണ്ടായിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

ഇനിയും ക്രൂര മർദനം തുടരാൻ ആണെങ്കിൽ നിയമപരമായി സാധ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും രാഹുൽ വ്യക്തമാക്കി. നവ കേരള സദസിനെ നരാധമ സദസെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചത്. ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺ‍മാൻ അനിലും സുരക്ഷ ഉദ്യോ​ഗസ്ഥരും ക്രൂരമായി മർദിച്ചിരുന്നു.

About The Author