ഗവർണർ സർക്കാറിനെതിരെ പോർമുഖം തുറക്കുകയാണെന്ന് മന്ത്രി കെ രാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി കെ രാജൻ. ഗവർണർ സർക്കാറിനെതിരെ പോർമുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സർക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. അതിനാണ് ഗവർണർ കോഴിക്കോട് നഗരത്തിൽ ഇറങ്ങിയത്.

പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും. അതുപോലെയാണ് ഗവർണറുടെ കാര്യമെന്നും മന്ത്രി പരിഹസിച്ചു. കെ എസ് യു ഉൾപ്പെടെ ഗവർണർക്കെതിരെ സമര രംഗത്തിറങ്ങണം. സമരത്തിന് ഇറങ്ങിയില്ലെങ്കിൽ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമില്ലെന്നും ഏകാഭിപ്രായമാണ് ഉള്ളതെന്നും കെ രാജൻ വ്യക്തമാക്കി. കെ ഇ ഇസ്മയിലിന്റെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

About The Author