കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. എല്‍ഡിഎഫ് മുന്‍ ധാരണ പ്രകാരമായിരുന്നു രാജി. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ – പുരാവസ്തു വകുപ്പുകളുമാകും ലഭിക്കുക.

അതേസമയം കടന്നപ്പള്ളി രാമചന്ദ്രൻ ഇത് മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവത്തിന്റെ കരുത്തുമായാണ് കടന്നപ്പള്ളി വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത്.

2001-ല്‍ മുതൽ മുതല്‍ അഞ്ചുതവണയായി ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാര്‍ മൂന്നാം തവണയാണ് മന്ത്രിയാവുന്നത്. ഇടതുമുന്നണി സര്‍ക്കാരിന് അഭിമാനകരമാകുന്ന കുറച്ചു പദ്ധതികള്‍ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ജനങ്ങളുടേയും പിന്തുണയുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു

About The Author