കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് റസിഡൻഷ്യൽ ക്യാമ്പ് മാങ്ങാട്ടുപറമ്പിൽ 

മാങ്ങാട്ടുപറമ്പ: കണ്ണൂർ സർവകലാശാലയുടെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് പരിശീലന പദ്ധതിയുടെ ആദ്യഘട്ട റസിഡൻഷ്യൽ ക്യാമ്പ് മാങ്ങാട്ടുപറമ്പിൽ വച്ച് നടന്നു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ഗിരിജ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. വൈജ്ഞാനിക സമൂഹവും സുസ്ഥിര വികസനവും എന്ന ലക്ഷ്യത്തിലേക്ക് ഒരു ബ്ലോക്ക് പഞ്ചായത്ത് ഒരു സർവകലാശാലയുടെ സഹായത്തോടെ  നടത്തുന്ന കേരളത്തിലെ ആദ്യത്തെ വികസന പരിപാടിയാണ് കണ്ണൂർ സർവകലാശാലയുടെ സഹായത്തോടെ വടകര ബ്ലോക്ക് പഞ്ചായത്ത് നിർവഹിക്കുന്നത്.   വിദ്യാഭ്യാസ മേഖലയിൽ ഭാവിയിലെ പദ്ധതികൾ ശാസ്ത്രീയമായി രൂപപ്പെടുത്താനുള്ള ഈ സംരംഭം ഇരു സ്ഥാപനങ്ങളും സഹകരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങളാണ് വരും ദിവസങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

കണ്ണൂർ സർവകലാശാലാ ജ്യോഗ്രഫി പഠനവിഭാഗം മേധാവി ഡോ. ടി കെ പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിൻഡിക്കേറ്റംഗം ഡോ. എ അശോകൻ അധ്യക്ഷനായി. വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ എം സത്യൻ മാസ്റ്റർ, ആസൂത്രസമിതി ഉപാധ്യക്ഷൻ വി മധുസൂദനൻ, കണ്ണൂർ സർവകലാശാലാ ഐടി പഠനവിഭാഗം മേധാവി ഡോ. എൻ എസ് ശ്രീകാന്ത്, ഐ ക്യൂ എ സി ജോയിന്റ് ഡയറക്ടർ കെ പി അനീഷ്കുമാർ എന്നിവർ സംസാരിച്ചു. ഡോ. ആർ കെ സുനിൽകുമാർ നന്ദി പറഞ്ഞു.

വടകര ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ സർവകലാശാലയും ചേർന്ന് വികസന പ്രവർത്തനങ്ങൾക്ക് വിജ്ഞാന മേഖലയെ ഉപയോഗപ്പെടുത്താനുള്ള നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കണ്ണൂർ സർവകലാശാലയുടെ മുൻ പ്രോ വൈസ് ചാൻസിലർ പ്രൊഫ. എ സാബുവിന്റെ അധ്യക്ഷതയിൽ പ്രാഥമികമായി നടന്ന ചർച്ചയിൽ രൂപപ്പെട്ടു വന്ന ആശയങ്ങൾക്ക് സർവകലാശാലയിലെ വിവിധ പഠനവകുപ്പ് മേധാവികളും വടകര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥന്മാർ എന്നിവർ ചേർന്ന് രൂപരേഖ തയ്യാറാക്കുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മേഖലയിൽ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് പദ്ധതി. മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും വിവിധ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മുപ്പത്തിയഞ്ചോളം എട്ടാം ക്ലാസ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും പത്താം ക്ലാസ് വരെ ഇവർക്ക് വിവിധ വിഷയങ്ങളിൽ സർവകലാശാലയുടെയും മറ്റ് സ്ഥാപനങ്ങളുടെയും ലാബുകളും ഇതര സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പ്രസിഡൻഷ്യൽ ക്യാമ്പുകളും പരിശീലന പരിപാടികളും നൽകുന്നതാണ് ഗിഫ്റ്റഡ് സ്റ്റുഡൻസ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഐടി പഠനവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ക്ലാസുകളും പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകി.

മൂന്നാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ 16.01.2024 മുതൽ 22.01.2024 വരെയും പിഴയോടുകൂടി 24.01.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

  • കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

  • 03 -01 -2024 നു ആരംഭിക്കുന്ന  ഒന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ ബി എ – ഭരതനാട്യം, എം എ ഭരതനാട്യം ഡിഗ്രി പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 3 നും, ഒന്നാം സെമസ്റ്റർ ബി എ മ്യൂസിക് പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 4 നും പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

  • ഒന്നാം സെമസ്റ്റർ എം എസ്  സി  സ്റ്റാറ്റിസ്റ്റിക്‌സ്  വിത്ത്  ഡാറ്റ  അനലിറ്റിക്സ് ഒക്ടോബർ 2022 (റഗുലർ – 2022 അഡ്മിഷൻ) പരീക്ഷകളുടെ  ഫലം  സർവകലാശാല വെബ്‌സൈറ്റിൽ  ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യ നിർണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 10 /01/ 2024.

  • സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി (സി ബി സി എസ് എസ് – റെഗുലർ 2021 അഡ്മിഷൻ), മെയ് 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 2024 ജനുവരി 12 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

ടൈംടേബിൾ 

07.02.2024 ന് ആരംഭിക്കുന്ന  പ്രൈവറ്റ് രജിസ്ട്രേഷൻ  അഞ്ചാം സെമസ്റ്റർ  ബിരുദ (റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്- നവംബർ 2023) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചു.

സെനറ്റ് തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല സെനറ്റിലേക്കുള്ള, തെരഞ്ഞെടുപ്പ് മാറ്റി വെച്ച അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സർവകലാശാലയിലെ അനധ്യാപക ജീവനക്കാർ എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പുതിയ സമയക്രമം  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോളേജ് മാറ്റം/ പുന:പ്രവേശനം

സർവകലാശാലയോട് അഫീലിയേറ്റ് ചെയ്ത കോളേജുകളിലും, സർവകലാശാലയുടെ പഠന വകുപ്പുകളിലും, സെന്ററുകളിലും 2023-24  അക്കാദമിക വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് പുന:പ്രവേശനത്തിനും, കോളേജുകളിൽ ബിരുദ പ്രോഗ്രാമിന്റെ പ്രസ്തുത സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനും ആയി വിദ്യാർത്ഥികൾക്ക്  2024  ജനുവരി  15   വരെയും   അപേക്ഷകളിന്മേൽ കോളേജ്/ ഡിപ്പാർട്ടമെന്റ്  തലത്തിലുള്ള നടപടികൾ പൂർത്തിയാക്കി ഓൺലൈൻ മുഖേന സമർപ്പിക്കുന്നതിന് പ്രിൻസിപ്പാൾ/വകുപ്പ് മേധാവികൾ/അസിസ്റ്റന്റ് ഡയറക്ടർ/കോഴ്സ് ഡയറക്ടർ എന്നിവർക്ക്  2024 ജനുവരി 22 വരെയും സർവകലാശാല ഓൺ ലൈൻ പോർട്ടലിൽ സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.

About The Author