കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടീച്ചിങ് അസിസ്റ്റന്റ്

കണ്ണൂർ  സർവകലാശാലയുടെ മലയാള പഠനവകുപ്പിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ താൽകാലികാടിസ്ഥാനത്തിലുള്ള ഒരു  ഒഴിവിലേക്ക് നിയമനത്തിനായുള്ള  ഇന്റർവ്യൂ 21-12-2023 (വ്യാഴാഴ്ച) ഉച്ചക്ക് 1 മണിക്ക് നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ വെച്ച് നടത്തുന്നതാണ്. 2023 വർഷം ഈ പഠനവകുപ്പിൽ നിന്നും എം എ മലയാളം പ്രോഗ്രാമിന് ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ/ റാങ്ക് നേടിയ വിദ്യാർത്ഥികൾ മാത്രം ബന്ധപ്പെട്ട  രേഖകൾ  സഹിതം  പഠനവകുപ്പിൽ എത്തണം. ഫോൺ : 8606050283, 8593950384

ഹാൾടിക്കറ്റ്

27.12.2023 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ഡിഗ്രി (സപ്ലിമെന്ററി – 2011 – 2019 അഡ്മിഷനുകൾ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 ന് (വെള്ളി 2. 00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

About The Author