കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
അറിയിപ്പ്
കണ്ണൂർ സർവകലാശാല മലയാളം പി എച്ച് ഡി ഡി ആർ സി മീറ്റിംഗ് 18/12/2023 ന് രാവിലെ 10 മണിക്ക് മലയാള വിഭാഗത്തിൽ വച്ച് നടക്കുന്നതാണ്. അപേക്ഷകർ അസൽ തെളിവുകൾ സഹിതം രാവിലെ 9.30 ന് ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിലെ (നീലേശ്വരം) മലയാള വിഭാഗത്തിൽ എത്തണം.
പുന:പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ, 2023-24 അക്കാദമിക വർഷത്തെ എം സി എ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്കും ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമെസ്റ്ററിലേക്കും സർവകലാശാല ഡിപ്പാർട്മെന്റുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമെസ്റ്ററിലേക്കും എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) പ്രോഗ്രാമിന്റെയും പി ജി ഡിപ്ലോമ പ്രോഗ്രാം ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്സ് പ്രോഗ്രാമിന്റെയും എം എഡ് പ്രോഗ്രാമിന്റെയും രണ്ടാം സെമസ്റ്ററിലേക്കും ബി എഡ് കോളേജുകളിലെയും ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെയും ബി എഡ് പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്കും പുന:പ്രവേശനം അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2023 ഡിസംബർ 18 നുള്ളിൽ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.
സെനറ്റ് തെരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് സർവകലാശാല അധ്യാപക മണ്ഡലത്തിൽ നിന്ന് കാർത്തികേയൻ പി (അസിസ്റ്റന്റ് പ്രൊഫസർ, മാനേജ്മെൻറ് സ്റ്റഡീസ് – ഡോ. ജാനകി അമ്മാൾ ക്യാമ്പസ്, പാലയാട്) ഡോ. റീജ വി (അസ്സോസിയേറ്റ് പ്രൊഫസർ, മലയാളം – പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്, നീലേശ്വരം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പരീക്ഷാഫലം
-
മൂന്നാം സെമസ്റ്റർ ബി കോം/ ബിബിഎ/ ബിഎ/ ബിഎ അഫ്സൽ – ഉൽ – ഉലമ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ് പുന:പരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ്എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 28/12/2023 വരെ സ്വീകരിക്കുന്നതാണ്.
-
മൂന്നാം സെമസ്റ്റർ എം എ അറബിക് , ഇംഗ്ലീഷ് , എക്കണോമിക്സ് ,ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ്എന്നിവയ്ക്കായുള്ള അപേക്ഷകൾ 28/12/2023 വരെ സ്വീകരിക്കുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി (സപ്ലിമെന്ററി ) നവംബർ 2023 പരീക്ഷകൾക്ക് 09.01.2024 മുതൽ 12.01.2024വരെ പിഴയില്ലാതെയും 15.01.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷകൾ 31.01.2024 ന് ആരംഭിക്കും പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
മേഴ്സി ചാൻസ് പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ എം സി എ വിദ്യാർത്ഥികൾക്ക്, അഞ്ചാം സെമസ്റ്റർ മേഴ്സി ചാൻസ് (നവംബർ 2023) പരീക്ഷകൾക്ക് 09.01.2024 മുതൽ 12.01.2024വരെ പിഴയില്ലാതെയും 15.01.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. മേഴ്സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ചു റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.