ഇരിട്ടി നഗരസഭ അർബൻ ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

ഇരിട്ടി നഗരസഭയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ സഹായത്തോടെ ആരംഭിച്ച ആയുഷ് ഭാരത് അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെൻ്ററിൻ്റെ ഉദ്ഘാടനം പുന്നാടിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്കാവശ്യമായ പ്രാഥമികാരോഗ്യ പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററാണിത്.

ആരോഗ്യ വർധക സേവനങ്ങൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ദീർഘകാല രോഗികൾക്കുള്ള സാമൂഹിക പിന്തുണാ സംവിധാനങ്ങൾ എന്നിവ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ഉദ്ദേശം. നഗരസഭയുടെ ഹെൽത്ത് ഗ്രാന്റിൽ ഉൾപ്പെടുത്തി 41 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.

സെന്ററിനോട് അനുബന്ധിച്ചുള്ള ഫാർമസിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ പി പി ഉസ്മാൻ നിർവഹിച്ചു. നഗരസഭ അധ്യക്ഷ കെ ശ്രീലത അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, എ കെ രവീന്ദ്രൻ, പി കെ ബൾക്കീസ്, കെ സുരേഷ്, ടി കെ ഫസീല, കൗൺസിലർമാരായ ടി വി ശ്രീജ, സമീർ പുന്നാട്, വി ശശി, എ കെ ഷൈജു, പി സീനത്ത്, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം രാജേഷ്, ഇരിട്ടി നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ, സി ഡി എസ് ചെയർപേഴ്സ‌ൺ കെ നിധിന, വെൽനസ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. കണ്ണൻ, ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

About The Author