ഹാപ്പിനസ് ഫെസ്റ്റിവല്‍: ഭിന്നശേഷി കലോത്സവം നടത്തി

   ഹാപ്പിനസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം സാഹിത്യകാരനും പ്രഭാഷകനുമായ  നാരായണന്‍ കാവുമ്പായി ഉദ്ഘാടനം ചെയ്തു. ഒപ്പന, ഡാന്‍സ്, ഫാന്‍സി ഡ്രസ്സ്, പാട്ട് തുടങ്ങിയ ഇനങ്ങളിലായി 60ല്‍ പരം കുട്ടികൾ  പങ്കെടുത്തു.
ഹാപ്പിനസ് ഫെസ്റ്റിവല്‍ മിനി സ്റ്റേജില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡി ഇ ഒ സി അനിത, ഡി പി എം പി കെ അനില്‍കുമാര്‍, ഡി ഇ ഐ സി മാനേജര്‍ ടി വിപിന, എസ്പി രമേശന്‍, സംഘാടക സമിതിയംഗങ്ങളായ പി ഒ മുരളീധരന്‍, പി പി ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

About The Author