ജൂനിയർ ചേംബർ ഇന്റർനാഷണൽ കാനന്നൂർ അവാർഡുകൾ പ്രഖ്യാപിച്ചു

ജൂനിയർ ചേംബർ ഇന്റർനാഷണൽ കാനന്നൂർ (ജെസിഐ) ബിസിനസ്‌ എക്സലൻസ്‌ അവാർഡിന് പ്രോപ്പ്സോൾവ് എംഡി എം കെ നൗഫൽ അർഹനായി. കെട്ടിട നിർമ്മാണ രംഗത്തും കണ്ണൂരിന്റെ വ്യവസായ മേഖലയിലും നൽകിയ സംഭാവനകളാണ് നൗഫലിനെ അവാർഡിന് അർഹനാക്കിയത്. ബിസിനസ് യൂത്ത് ഐക്കൺ അവാർഡിന് ദിയാർ ലൈറ്റിങ്ങ് ഹബ്ബ് എം ഡി ഇംദാദ് അബ്ദുൾ റഹ്മാനും അർഹനായി. ബിസിനസ് രംഗത്തെ പുത്തൻ ആശയങ്ങളും ഇടപെടലുമാണ് ഇംദാദിനെ അവാർഡിന് അർഹനാക്കിയത്. കണ്ണൂർ പ്രസ്സ് ക്ലബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ ജെസിഐ ഭാരവാഹികളാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഡിസംബർ 16ന് വൈകിട്ട് 7മണിക്ക് ഹോട്ടൽ ബിനാലെ ഇന്റർനാഷണലിൽ നടക്കുന്ന പുതിയ ഭാരവാഹികളുടെ സ്ഥാനോഹരണ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

ജെസിഐയുടെ പുതിയ ഭാരവാഹികളായി രതീഷ് ബാബു (പ്രസിഡന്റ്‌ ) ഗ്രീഷ്മ ജെസ്സിൽ (സെക്രട്ടറി) നകുൽ രാജ് (ട്രഷറർ) എന്നിവർ സ്ഥാനമേൽക്കും. ഡെപ്യൂട്ടി സ്റ്റേഷൻ കമാന്റർ, കേണൽ രതീഷ് പി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സോൺ 19 പ്രസിഡന്റ്‌ രജീഷ് ഉദ്മ, കീ നോട്ട് സ്പീക്കർ അഡ്വ: ജോമി ജോസഫ്, സോൺ വൈസ് പ്രസിഡന്റ് സംഗീത് ശിവൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

ജെസിഐ ഭാരവാഹികളായ രതീഷ് ബാബു, സംഗീത് ശിവൻ, ജസിൽ ജയൻ, നകുൽ രാജ്, അദ്വൈത് വിനോദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

About The Author