തൃശൂർ പൂരം തകർക്കാൻ ശ്രമിച്ചാൽ ബിജെപി സമരത്തിന് മുന്നിൽ തന്നെ ഉണ്ടാകും; കെ സുരേന്ദ്രൻ
ശബരിമലയെ തകർക്കാൻ ശ്രമിച്ച സർക്കാർ തൃശൂർ പൂരത്തിന് അള്ള് വയക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പൂരം തകർക്കാൻ ശ്രമിച്ചാൽ നാട്ടിലെ ജനങ്ങൾ കൈയും കെട്ടിയിരിക്കുമെന്നു കരുതരുത്. വലിയ ജനരോഷം അതിനെതിരെ ഉണ്ടാകും. പൂരം തകർക്കാൻ ശ്രമിച്ചാൽ ബിജെപി സമരത്തിന് മുന്നിൽ തന്നെ ഉണ്ടാകും. എത്രയും പെട്ടെന്ന് സർക്കാർ ഈ വിഷയത്തിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.