ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിലേക്ക്

മുൻ കോൺ​ഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിലേക്ക്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്. ഇന്ന് ജെ പി നദ്ദയിൽ നിന്ന് രഘുനാഥ് മെമ്പർഷിപ്പ് സ്വീകരിക്കും. കോൺഗ്രസ് കണ്ണൂർ മുൻ ഡിസിസി സെക്രട്ടറിയാണ് രഘുനാഥ്. കോൺ​ഗ്രസിൽ നിന്ന് തെറ്റിയ രഘുനാഥ് അം​ഗത്വം രാജി വെച്ചിരുന്നു.

കെ സുധാകരനെതിരെയടക്കം ആഞ്ഞടിച്ചാണ് രഘുനാഥ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചത്. ഏറെ കാലമായി പാർട്ടി തന്നെ അവ​ഗണിക്കുന്നുവെന്നായിരുന്നു സി രഘുനാഥിന്റെ ആരോപണം. നേതൃത്വത്തിന്റെ അവ​ഗണനയിൽ മനംമടുത്താണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതെന്നും അന്ന് രഘുനാഥ് പറഞ്ഞിരുന്നു.

About The Author