കേരളത്തിന് തിരിച്ചടി; KSRTC എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി

KSRTCയ്ക്ക് തുല്യ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി. KSRTC എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശം. KSRTC എന്ന പേര് കേരളത്തിന് മാത്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. വർഷങ്ങളോളമായി ഉപയോഗിക്കുന്ന പേര് ഒരു സംസ്ഥാനത്തിനായി മാത്രം നൽകാൻ കഴിയില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു.

കേരളത്തിലേയും കര്‍ണാടകത്തിലേയും സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ക്ക് പേര് ഒന്നു തന്നെയാണ്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും, കര്‍ണാടക റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും എന്നാണ് അറിയപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ കെഎസ്ആര്‍ടിസി ബസ് എന്ന് ടൈപ്പ് ചെയ്താൽ രണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആയിരുന്നു കേരളം ഹർജി നൽകിയിരുന്നത്.

1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് കേരളത്തില്‍ പൊതു ഗതാഗത സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 1973 ആണ് കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്.

About The Author