റേഷൻകട വഴി 10 രൂപയ്ക്ക് കുടിവെള്ളം

ഇനി മുതൽ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ ഗുണ നിലവാരമുള്ള ശുദ്ധജലം. സുജലം പദ്ധതിയിലൂടെയാണ് ഭക്ഷ്യവകുപ്പും ജലവിഭവ വകുപ്പും ചേർന്ന്‌ പദ്ധതി ആവിഷ്‌കരിച്ചത്. ഹില്ലി അക്വാവെള്ളമാണ്‌ ലഭ്യമാക്കുക. കേരള ഇറിഗേഷൻ ഇൻഫ്ര സ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ആണ് വെള്ളം ഉൽപ്പാദിപ്പിക്കുന്നത്. അര ലിറ്റർ, ഒരു ലിറ്റർ, അഞ്ച് ലിറ്റർ എന്നീ അളവുകളിലാണ്‌ കുപ്പിവെള്ളം. യഥാക്രമം 8, 10, 50 രൂപയാണ്‌ വില.

ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ്. ശബരിമല തീർത്ഥാടന കാലം കണക്കിലെടുത്തതാണ് ഈ റൂട്ടിൽ തുടക്കത്തിൽ തന്നെ വെള്ളം ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും ഘട്ടം ഘട്ടമായി വെള്ളം ലഭ്യമാക്കും. തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷിൻ അഗസ്റ്റിൻ അധ്യക്ഷനായി. ഭക്ഷ്യ വകുപ്പിലെയും ജലവിഭവ വകുപ്പിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

About The Author