കെ സുധാകരനെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെനറ്റിലേയ്ക്ക് സംഘപരിവാർ അനുകൂലികളെ നിയമിച്ചതിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു മുഖ്യമന്ത്രി കെ സുധാകരനെ വിമർശിച്ചത്. വർഗ്ഗീയശക്തികൾക്ക് വേണ്ടിയുള്ള ദല്ലാളുകൾ പ്രവർത്തിക്കുന്നു. സെനറ്റ് നോമിനേഷനെ ഇവർ അംഗീകരിക്കുന്നു എന്നായിരുന്നു കെ സുധാകരനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം.

പ്രതിപക്ഷനേതാവ് കലാപാഹ്വാനം നടത്തുന്നുവെന്നായിരുന്നു വി ഡി സതീശനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം. നിരാശയുടെ ഭാഗമായി അവർ കൂടുതൽ പ്രകോപിതരാകുന്നു. അടിക്കണം അടിക്കണം എന്നാണ് പ്രതിപക്ഷനേതാവ് തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കെ എസ് യു മാർച്ച് എന്തിനു വേണ്ടിയാണെന്ന് ചോദിച്ച മുഖ്യമന്ത്രി നാടിന്റെ സമാധാനം തകർക്കലാണ് ഉദ്ദേശമെന്നും ആരോപിച്ചു. എന്താണ് അതുകൊണ്ട് അവർ നേടുന്നത്. സമാധാന അന്തരീക്ഷം തകർക്കുന്നത് ഗവർണറാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തനിക്ക് ആരേയും അംഗീകരിക്കേണ്ട കാര്യമില്ല, തോന്നിയത് ചെയ്യുമെന്ന് ഗവർണർ പറഞ്ഞു. സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ബോധപൂർവ ശ്രമം നടക്കുന്നു. അങ്ങേയറ്റം പ്രകോപനം നടത്തി സംഘർഷം ഉണ്ടാക്കുന്നു. മുൻകൂട്ടി നിശ്ചയിച്ചതാണ് ഇതൊക്കെ വിദ്യാർത്ഥികൾക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചു. ആ നിലവാരത്തകർച്ചയിലേക്ക് വിദ്യാർത്ഥികൾ വീണില്ല, വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

About The Author