പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം; ഇരു സഭകളും സ്തംഭിച്ചു

സുരക്ഷ വീഴ്ചയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സസ്പെൻഡ്‌ ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലും പ്രതിഷേധിച്ചു. അതേ സമയം പ്രതിഷേധത്തിന്റെ പ്രതിപക്ഷത്തെ വിമർശിച്ചു പ്രധാനമന്ത്രിയും രംഗത്തെത്തി.

എംപിമാരുടെ സസ്പെൻഷൻ, പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അഭിഷായും മറുപടി പറയണം, ആക്രമിക്ക് പാസ് നൽകിയ ബിജെപി അംഗം പ്രതാപ് സിംഹക്കെതിരെ കടുത്ത നടപടി വേണം എന്നീ ആവശ്യങ്ങൾ ഉയർത്തി ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്നും പാർലമെന്റിൽ നടന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് പാർലമെന്റിന്റെ മുന്നിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്.

ഇതുവരെ 92 ഓളം അംഗങ്ങളെയാണ് ഇത് സഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്. സഭയ്ക്കകത്തും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ലോകസഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർടുകൾ ഉയർത്തി പ്രതിഷേധിച്ചു.. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും പലവട്ടം നിർത്തിവച്ചു.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ ആയിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചത്. അതിക്രമത്തെ പിന്തുണയ്ക്കുന്നവരുടെ ഭാഷയാണ് പ്രതിപക്ഷത്തിന്റെത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

About The Author