കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 27 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്‌പെന്‍സറി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 27 ബുധന്‍ രാവിലെ 9. 30 മുതല്‍ വൈകിട്ട് 5.30 വരെയും പൂത്തിരിക്കോവില്‍, കച്ചേരിമെട്ട, പൂങ്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും

പിവിഎസ് ക്ലാസിക്, പിവിഎസ് ഗ്രീന്‍ വാലി, എലീന അപ്പാര്‍ട്ട്‌മെന്റ്, മിസ്റ്റ് വില്ല ,ചകിരി (മിസ്റ്റ് വില്ല ഭാഗം) എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവാച്ചി മുക്ക്, റാഫാ റിഫ, കോമത്തുപാറ, നേതാജി റോഡ്, ഫിഷ് യാര്‍ഡ്, എരഞ്ഞോളി പാലം, കുഞ്ഞികൂലം,  കോളശ്ശേരി, കുയ്യാലി എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 27 ബുധന്‍ രാവിലെ 8.30  മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

About The Author