മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വാഹനാപാകടത്തിൽ അഞ്ച് പേർ മരിച്ചു. ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്.

ഓട്ടോ ഡ്രൈവർ, ഓട്ടോയിൽ ഉണ്ടായിരുന്ന 2 സ്ത്രീകൾ, രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തസ്നീമ (28) മോളി (7), റൈസ (3) എന്നിവരാണ് മരിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ പെട്ടെന്ന് വളച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

About The Author